തിരുവനന്തപുരം:നെടുമങ്ങാട് പൊലീസ് സ്റ്റേഷന് നേരെ ബോംബെറിഞ്ഞത് തിരുവനന്തപുരം ആര്‍.എസ്.എസ്. ജില്ലാ പ്രചാരക് പ്രവീണ്‍.ഇയാള്‍ ബോംബെറിയുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ദൃശ്യമാധ്യമങ്ങള്‍ പുറത്തുവിട്ടു.ഹര്‍ത്താല്‍ ദിനത്തില്‍ നാല് ബോംബുകള്‍ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്കും 2 ബോംബുകള്‍ ഇയാള്‍ സിപിഐഎം പ്രകടനത്തിനു നേരെയും എറിഞ്ഞിരുന്നു.
ആലപ്പുഴ നൂറനാട് സ്വദേശിയായ പ്രവീണ്‍ വധശ്രമമടക്കം നാലോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.പൊലീസ് സ്റ്റേഷന് നേരെയുള്ള ബോംബേറില്‍ നെടുമങ്ങാട് എസ്.ഐ സുനില്‍കുമാറിന് അടക്കം പരുക്കേറ്റിരുന്നു.പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും ഇതുവരെ പിടികൂടാനായിട്ടില്ല.