അങ്കമാലി:ഇടുക്കി,ഇടമലയാര്‍ അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്ന സാഹചര്യത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനങ്ങളുടെ ലാന്‍ഡിങ് താത്കാലികമായി നിര്‍ത്തിവെച്ചു.ആഭ്യന്തര അന്താരാഷ്ട്ര സര്‍വീസുകള്‍ക്കാണ് നിയന്ത്രണം.ഇടമലയാര്‍ അണക്കെട്ട് തുറന്നതിനെത്തുടര്‍ന്ന് സമീപത്തെ ചെങ്കല്‍ത്തോടും കവിഞ്ഞൊഴുകിയതോടെ വിമാനത്താവളത്തിന്റെ ചുറ്റുമതിലിന് പുറത്ത് വെള്ളം നിറഞ്ഞു.
റണ്‍വേയില്‍ വെള്ളം കയറാന്‍ സാധ്യതയുള്ളതിനാലാണ് ലാന്‍ഡിങ് നിര്‍ത്തിയത്.എന്നാല്‍ ഇവിടെ നിന്ന് വിമാനങ്ങള്‍ പുറപ്പെടുന്നതില്‍ തടസ്സമില്ല.റണ്‍വേയില്‍ വെള്ളം കയറിയാല്‍ ഇവിടെനിന്നുള്ള സര്‍വ്വീസുകള്‍ നിര്‍ത്തി വെക്കേണ്ടിവരും.