തിരുവനന്തപുരം:നെയ്യാറ്റിന്‍കരയില്‍ ചാക്കില്‍ക്കെട്ടിയ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആറയൂരില്‍ ബിനുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വീടിന് പുറകില്‍ ചാക്കില്‍ കുഴിച്ചിട്ട നിലയിലുള്ള മൃതദേഹത്തിന്റെ കാലുകള്‍ വെട്ടിമാറ്റിയ നിലയിലാണ്. ബിനുവിനെ നാല് ദിവസമായി കാണാനില്ലായിരുന്നു. പൊലീസ് സ്ഥലത്തെത്തി സംഭവത്തില്‍ അന്വേഷണം തുടങ്ങി.