ആലപ്പുഴ:സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ശനിയാഴ്ച നടത്താനിരുന്ന നെഹ്റു ട്രോഫി വള്ളംകളി മാറ്റി വെച്ചതായി ടൂറിസം വകുപ്പ് അറിയിച്ചു.പുതുക്കിയ തിയ്യതി പിന്നീടറിയിക്കും.
20 ചുണ്ടന്‍ വള്ളങ്ങളുള്‍പ്പെടെ 78 വള്ളങ്ങളാണ് പുന്നമടക്കായലില്‍ നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കുന്നത്.വള്ളംകളിക്ക് ആവേശം പകരാന്‍ സച്ചിന്‍ തെണ്ടുല്‍ക്കറാണ് ഇത്തവണ മുഖ്യാതിഥിയായെത്തുന്നത്.