മുംബൈ: നഷ്ടത്തില്‍ വ്യാപാരം തുടങ്ങിയ ഓഹരി വിപണിയില്‍ പിന്നീട് നേട്ടവും കോട്ടവും മാറി മാറി വന്നു. ഉച്ചയോടെ സെന്‍സെക്‌സ് 100 ലേറെ പോയന്റ് നേട്ടത്തിലെത്തിയിരുന്നെങ്കിലും ക്ലോസിങിന് മിനുട്ടുകള്‍ക്കുമുമ്പ് വില്പന സമ്മര്‍ദത്തില്‍ വീണ്ടും നേട്ടം കുറയുകയായിരുന്നു.
സെന്‍സെക്‌സ് 45.63 പോയന്റ് നേട്ടത്തില്‍ 33,731.19ലും നിഫ്റ്റി 0.70 പോയന്റ് താഴ്ന്ന് 10,451.80ലുമാണ് ക്ലോസ് ചെയ്തത്.
ബിഎസ്ഇയിലെ 1412 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1380 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.