തിരുവനന്തപുരം:സുവര്‍ണ്ണ ജയന്തി ആഘോഷിക്കുന്ന നേമം സ്വരാജ് ഗ്രന്ഥശാലയ്ക്ക് തന്റെ സ്വകാര്യ ട്രസ്റ്റില്‍ നിന്നും 101 റഫറന്‍സ് പുസ്തകങ്ങള്‍ വാങ്ങി നല്‍കുമെന്ന് ശശി തരൂര്‍ എംപി അറിയിച്ചു.ഗ്രന്ഥശാലയുടെ പുതിയ സുവര്‍ണ്ണ ജയന്തി മന്ദിരത്തിന്റേയും കരിയര്‍ കോര്‍ണറിന്റേയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഗ്രന്ഥശാലയുടെ സുവര്‍ണ്ണ ജയന്തി ആഘോഷവും സ്മരണികയുടെ പ്രകാശനവും ഒ.രാജഗോപാല്‍ എംഎല്‍എ നിര്‍വഹിച്ചു. ഗ്രന്ഥശാലാ പ്രസിഡന്റ് ആര്‍എസ് ശശികുമാര്‍, കൗണ്‍സിലര്‍മാരായ സഫീറ ബീഗം, എം.ആര്‍ ഗോപന്‍,നേമം ബ്‌ളോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.അജികുമാര്‍, ലൈബ്രറി കൗണ്‍സില്‍ താലൂക്ക് സെക്രട്ടറി ജി.ശ്രീകണ്ഠന്‍, മണ്ണാങ്കല്‍ രാമചന്ദ്രന്‍, എന്‍.പ്രേമചന്ദ്രന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.