നേരത്തെയും പ്രതികളെ മര്‍ദിച്ച് കൊണ്ടുവന്നിട്ടുണ്ട്! എസ്‌ഐ ദീപക്കിനെതിരെ മജിസ്‌ട്രേറ്റിന്റെ മൊഴി

വ​രാ​പ്പു​ഴ ശ്രീ​ജി​ത്ത് കൊ​ല​ക്കേ​സി​ലെ പ്ര​തി എ​സ്ഐ ദീ​പ​ക്കി​നെ​തി​രെ മ​ജി​സ്ട്രേ​റ്റി​ന്‍റെ മൊ​ഴി. പ​റ​വൂ​ർ മ​ജി​സ്ട്രേ​റ്റാ​യി​രു​ന്ന എ​ൻ.​സ്മി​ത​യാ​ണ് ദീ​പ​ക്കി​നെ​തി​രെ മൊ​ഴി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഹൈ​ക്കോ​ട​തി ര​ജി​സ്റ്റാ​ര്‍​ക്കാ​ണ് മൊ​ഴി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ദീ​പ​ക്ക് നേ​ര​ത്തെ​യും പ്ര​തി​ക​ളെ മ​ർ​ദി​ച്ച് കൊ​ണ്ടു​വ​ന്നി​ട്ടു​ണ്ടെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ എ​സ്ഐ​യെ താ​ക്കീ​ത് ചെ​യ്തി​ട്ടു​ണ്ടെ​ന്നും മ​ജി​സ്ട്രേ​റ്റ് ഹൈ​ക്കോ​ട​തി​യി​ൽ മൊ​ഴി ന​ൽ​കി. ശ്രീ​ജി​ത്തി​നെ റി​മാ​ൻ​ഡ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ദീ​പ​ക്ക് എ​ത്തി​യ​പ്പോ​ൾ പ്ര​തി​യെ കാ​ണാ​തെ ഇ​ത് സാ​ധ്യ​മാ​വി​ല്ലെ​ന്നാ​ണ് താ​ൻ നി​ല​പാ​ടെ​ടു​ത്ത​ത്.

ഇൗ ​സ​മ​യം ശ്രീ​ജി​ത്ത് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്നാ​ണ് എ​സ്ഐ പ​റ​ഞ്ഞ​തെ​ന്നും മ​ജി​സ്ട്രേ​റ്റ് മൊ​ഴി ന​ൽ​കി.

പ്ര​തി​യെ കാ​ണാ​ൻ മ​ജി​സ്ട്രേ​റ്റ് കൂ​ട്ടാ​ക്കി​യി​ല്ലെ​ന്ന ദീ​പ​കി​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​ജി​സ്ട്രേ​റ്റി​ൽ നി​ന്ന് ഹൈ​ക്കോ​ട​തി വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്.