ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയതിനു പിന്നാലെ ചെക്ക് ഇടപാടുകളും സര്‍ക്കാര്‍ നിരോധിക്കാനൊരുങ്ങുന്നു. കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രെഡേഴ്‌സ് സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഖന്ദന്‍വാളാണ് പിടിഐയോട് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കോണ്‍ഫെഡറേഷന്‍ നടത്തിയ ‘ഡിജിറ്റല്‍ രാത്’ ന്റെ ഉദ്ഘാടന ചടങ്ങിലെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിവെയാണ് ചെക്ക് നിരോധിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അറിയിച്ചത്.
ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. നോട്ട് അസാധുവാക്കിയതിനുശേഷം രാജ്യത്ത് ചെക്ക് ഇടപാടുകളില്‍ വന്‍വര്‍ധനവുണ്ടായിരുന്നു.
എന്നാല്‍, കറന്‍സി നോട്ട് അച്ചടിക്കുന്നതിനായി സര്‍ക്കാര്‍ 25,000 കോടി രൂപയാണ് ചെലവഴിക്കുന്നത്. നോട്ടുകള്‍ക്ക് സുരക്ഷ ഒരുക്കാനും വിവിധ സ്ഥലങ്ങളില്‍ എത്തിക്കുന്നതിനുമായി 6000 കോടി രൂപ വേറെയും ചെലവാക്കുന്നു. ഇത് ഒഴിവാക്കുകകൂടിയാണ് സര്‍ക്കാരിന്റെ ലക്ഷ്യമാണ്.
ഡെബിറ്റ് കാര്‍ഡ്, ക്രഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് ഉപഭോക്താവില്‍നിന്ന് ഈടാക്കുന്ന സേവന നിരക്ക് ഒഴിവാക്കിയാല്‍ ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ ഈതുക നല്‍കും.
്.