ന്യൂഡല്‍ഹി: ന്യൂസീലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചിലുണ്ടായ വെടിവെപ്പില്‍ മരിച്ചവരില്‍ മലയാളിയും.തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനിയായ അന്‍സി അലിബാവ (23) യാണ് മരിച്ചത്. കൊച്ചി മാടവന പൊന്നാത്ത് അബ്ദുള്‍ നാസറിന്റെ ഭാര്യയാണ് അന്‍സി. ന്യൂസിലാന്‍ഡിലെ കാര്‍ഷിക സര്‍വകലാശാലയിലെ എംടെക് വിദ്യാര്‍ത്ഥിനിയായ അന്‍സി കഴിഞ്ഞ വര്‍ഷമാണ് ഭര്‍ത്താവിനൊപ്പം ന്യൂസിലന്‍ഡിലേക്കു പോയത്.
വെടിവെപ്പു നടക്കുമ്പോള്‍ അന്‍സിക്കൊപ്പമുണ്ടായിരുന്ന ഭര്‍ത്താവ് പരുക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. വെടിവെപ്പില്‍ അഞ്ച് ഇന്ത്യാക്കാര്‍ മരിച്ചതായാണ് സ്ഥിരീകരണം.