വേങ്ങര: വേങ്ങര നിയമസഭാമണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വിജയം. 23310 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദര്‍ വിജയച്ചു. 65227 വോട്ടാണ് ലീഗ് സ്ഥാനാര്‍ത്ഥി മണ്ഡലത്തില്‍ നിന്നും നേടിയത്. അതേ സമയം എതിര്‍ സ്ഥാനാര്‍ത്ഥിയായ പി.പി ബഷീര്‍ 41917 വോട്ടാണ് നേടിയത്. എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി കെ.സി നസീര്‍ 8648 വോട്ട് നേടി മൂന്നാം സ്ഥാനത്തും ബി.ജെ.പിയുടെ ജനചന്ദ്രന്‍ മാസ്റ്റര്‍ 5728 വോട്ട് നേടി നാലാം സ്ഥാനവും കരസ്ഥമാക്കി.
ബിജെപിക്ക് വേങ്ങരയില്‍ കനത്ത തിരിച്ചടിയാണ് ഉണ്ടായത്. എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയേക്കാളും ബിജെപി പിന്നിലായി. 8648 വോട്ട് നേടിയ എസ്.ഡി.പി.ഐ മൂന്നാമതെത്തിയപ്പോള്‍ ബിജെപിക്ക് 5728 വോട്ടാണ് ലഭിച്ചത്. ലീഗ് വിമതന്‍ നോട്ടയേക്കാളും പിന്നിലായി. നോട്ടയ്ക്ക് 502 പേര്‍ കുത്തിയപ്പോള്‍ വിമതന് 442 വോട്ടാണ് ലഭിച്ചത്.