മലയാളത്തിന്റെ ബ്രഹ്മാണ്ഡചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ആദ്യടീസര്‍ പുറത്തിറങ്ങി. വമ്പന്‍ താരനിര അണിനിരക്കുന്ന സിനിമയില്‍ കുഞ്ഞാലിമരക്കാര്‍ നാലാമനായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്. ഒരിടവേളയ്ക്കു ശേഷം ലാലും പ്രിയദര്‍ശനും വീണ്ടുമൊന്നിച്ച ചിത്രത്തിനായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരിക്കുന്നത്. ബാഹുബലിക്ക് വേണ്ടി കലാസംവിധാനം നിര്‍വ്വഹിച്ച സാബു സിറിലാണ് മരക്കാറിന്റെയും ആര്‍ട്ട് ഡയറക്ഷന്‍ കൈകാര്യം ചെയ്തിരിക്കുന്നത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും സിനിമ ഒരേ സമയം പ്രദര്‍ശനത്തിനെത്തുന്നുണ്ട്. ആന്റണി പെരുമ്പാവൂര്‍, റോയ് സി.ജെ, സന്തോഷ് ടി കുരുവിള തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഹൈദരബാദിലെ റാമോജി റാവു ഫിലിം സിറ്റിയിലാണ് മരക്കാര്‍ പ്രധാനമായും ചിത്രീകരിച്ചത്. മധു, സിദ്ധിഖ്, പ്രഭു, സുനില്‍ഷെട്ടി, അര്‍ജ്ജുന്‍, പ്രണവ് മോഹന്‍ലാല്‍, മഞ്ജുവാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാനതാരങ്ങള്‍. വിഷുവിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായ മരക്കാര്‍ പ്രേക്ഷകര്‍ക്ക് മികച്ച ദൃശ്യവിസ്മയമാകുമെന്നുറപ്പാണ്.