കണ്ണൂര്‍: കയ്യേറ്റം നടത്തിയെന്നു സ്ഥിരീകരിച്ച് റിപ്പോര്‍ട്ടുള്ള സാഹചര്യത്തില്‍ മന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രാജിവെച്ചില്ലെങ്കില്‍ ചാണ്ടിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നോട്ട് വരണം. സത്യസന്ധതയുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജി ആവശ്യപ്പെടും. പിണറായി വിജയനാണു ചാണ്ടിയെ സംരക്ഷിക്കുന്നത്. ആരുടെ പിന്‍ബലത്തിലാണ് ചാണ്ടി തൂങ്ങി നില്‍ക്കുന്നത്? എല്ലാവരേയും വെല്ലുവിളിക്കുന്നത്?

പടയൊരുക്കം ജാഥ തിരുവനന്തപുരത്ത് എത്തുമ്പോഴേക്കും തോമസ് ചാണ്ടി രാജിവയ്ക്കുമെന്നും ചെന്നിത്തല പറഞ്ഞു. ജാഥയ്ക്ക് ശ്രീകണ്ഠപുരത്തു നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തോമസ് വക്കത്താനം അധ്യക്ഷമായ പരിപാടിയില്‍ പ്രേമചന്ദ്രന്‍ എംപി, ഷാനിമോള്‍ ഉസ്മാന്‍, സി.പി. ജോണ്‍, സതീശന്‍ പാച്ചേനി, കെ.സി.ജോസഫ്, സണ്ണി ജോസഫ് എന്നിവരും യോഗത്തില്‍ പങ്കെടുത്ത് സംസാരിച്ചു.