ചെന്നൈ :തമിഴ് നാട്ടിൽ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം കനക്കുന്നു .ഡി എം കെ ജനറൽ സെക്രട്ടറി എം കെ സ്റ്റാലിന്റെ  നേതൃത്വത്തിൽ പ്രതിപക്ഷ കക്ഷികളുടെ മഹാ റാലി നടന്നു .പി ചിദംബരം ,കനിമൊഴി ,ദയാനിധിമാരൻ ,വൈക്കോ എന്നിവർ പ്രതിഷേധ മാർച്ചിൽ അണിനിരന്നു .കേന്ദ്ര സർക്കാരിനെതിരെ അതിശക്തമായ വികാരം നിലനിൽക്കുന്ന സംസ്ഥാനത്ത് ദിനംപ്രതി പ്രതിഷേധക്കാരുടെ എണ്ണം വർദ്ധിക്കുകയാണ്. കാവേരി നദീജല പ്രശ്നത്തിനും ജെല്ലിക്കെട്ട് പ്രക്ഷോഭത്തിനും ശേഷം തമിഴ് നാട്  കണ്ട ഏറ്റവും വലിയ പ്രക്ഷോഭമാണ് ഇപ്പോൾ പൗരത്വ ഭേദഗതി ബില്ലിനെതിരെ നടക്കുന്നത് .നേരത്തെ മാർച്ചിൽ സഹകരിക്കുമെന്നും പങ്കെടുക്കുമെന്നും പ്രഖ്യാപിച്ചിരുന്ന നടൻ കമൽഹാസൻ പിൻവലിഞ്ഞത്‌ രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായി .അനാരോഗ്യം മൂലം വിദേശത്തു ചികിത്സയിലാണ് എന്ന വിവരം കാണിച്ചു എം കെ  സ്റ്റാലിന് ഒരു കത്ത്  കമലഹാസൻ എത്തിച്ചിട്ടുണ്ട് .പക്ഷെ കൂട്ടായ പ്രതിഷേധത്തിൽ നിന്നും നടൻ ഒഴിഞ്ഞുമാറിയതു തന്നെയാണ് എന്നാണു കരുതാവുന്നത്.
നേരത്തെ ഇന്ന് നടക്കുന്ന  പ്രതിഷേധ മാർച്ചിന് പോലീസ് അനുമതി നിഷേധിച്ചിരുന്നു . ഡി എം കെ  മദ്രാസ് ഹൈക്കോടതിയിൽ  നിന്നും  അനുകൂല വിധി സമ്പാദിച്ചു .തുടർന്നാണ് മുൻനിശ്ചയപ്രകാരം പ്രതിഷേധ മാർച് നടന്നത് . പതിനായിരങ്ങൾ മാർച്ചിൽ അണിനിരന്നു .