ഹൈദരാബാദ്:പത്തുവര്‍ഷം പരസ്യമാക്കാതെ സൂക്ഷിച്ച പ്രണയത്തിനൊടുവില്‍ വിവാഹത്തിനൊരുങ്ങി ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരങ്ങളായ സൈന നേവാളും പി.കശ്യപും.ഹൈദരാബാദില്‍ വെച്ച് ഡിസംബര്‍ 16-നാണ് വിവാഹം.ഡിസംബര്‍ 21ന് വിവാഹ സത്കാരം നടത്തും.
2005-ല്‍ ഗോപീചന്ദിന്റെ ഹൈദരാബാദിലെ ബാഡ്മിന്റണ്‍ അക്കാദമിയില്‍ വെച്ചാണ് സൈനയും കശ്യപും കണ്ടുമുട്ടുന്നത്.ഇവരുടെ അടുത്ത സുഹൃത്തുക്കള്‍ക്ക് പ്രണയത്തെക്കുറിച്ച് അറിയാമായിരുന്നെങ്കിലും പുറത്ത് ആരെയും അറിയിക്കാതെ പത്തു വര്‍ഷത്തോളം പ്രണയം കാത്തുവച്ചു.
ഇരുപത്തിയെട്ടുകാരിയായ സൈന ഇന്ത്യക്ക് അഭിമാനനേട്ടങ്ങള്‍ സമ്മാനിച്ച താരമാണ്.മികച്ച് ഇരുപത് കിരീടങ്ങള്‍ക്കൊപ്പം ഒളിമ്പിക്സില്‍ വെങ്കല മെഡലും ലോകചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയും സൈന നേടിയിട്ടുണ്ട്.32-കാരനായ കശ്യപ് 2013-ല്‍ ലോക റാങ്കിങ്ങില്‍ ആറാം സ്ഥാനത്ത് എത്തിയിരുന്നു.കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണവും നേടി.