കല്‍പ്പറ്റ: ഈ വര്‍ഷത്തെ പത്മപ്രഭാപുരസ്‌കാരത്തിന് കവി പ്രഭാവര്‍മ അര്‍ഹനായി. 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. എം മുകുന്ദന്‍ അധ്യക്ഷനായ വി മധുസൂദനന്‍നായര്‍, ഖദീജ മുംതാസ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരത്തിനായി പ്രഭാവര്‍മയെ തിരഞ്ഞെടുത്തത് എന്ന് സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ എം പി വീരേന്ദ്രകുമാര്‍ അറിയിച്ചു.
മലയാള കവിതയുടെ അതിന്റെ ചാരുതയോടെയും പ്രൗഢിയോടെയും പുതിയ കാലത്തേക്ക് ആനയിച്ച കവിയാണ് പ്രഭാവര്‍മയെന്ന് വിധിനിര്‍ണയസമിതി വിലയിരുത്തി.
കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, കേരളസാഹിത്യ അക്കാദമി പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, ഉള്ളൂര്‍ അവാര്‍ഡ്, ആശാന്‍ പുരസ്‌കാരം, വള്ളത്തോള്‍ പുരസ്‌കാരം, ഏറ്റവും നല്ല ചലച്ചിത്രഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്‌കാരം എന്നിവയും പ്രഭാവര്‍മ നേടിയിട്ടുണ്ട്. ഭാര്യ: മനോരമ. മകള്‍: ജ്യോത്സ്ന, മരുമകന്‍: ലഫ്. കേണല്‍ കെ.വി. മഹേന്ദ്ര.