തിരുവനന്തപുരം:ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ പീഡന പരാതി നല്കിയ കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ട സന്യാസിനി സഭയായ മിഷണറീസ് ഓഫ് ജീസസിനെതിരെ കേടെുത്തു.കോട്ടയം എസ്പി ഹരിശങ്കറിന്റെ നിര്‍ദേശപ്രകാരം കുറവിലങ്ങാട് പൊലീസാണ് കേസെടുത്തത്.
ലൈംഗീകപീഡന കേസുകളില്‍ ഇരകളെ തിരിച്ചറിയുന്ന ചിത്രങ്ങളോ മറ്റു വിവരങ്ങളോ പുറത്തുവിടരുതെന്ന കര്‍ശനനിയമുള്ളപ്പോഴാണ് മിഷനറീസ് ഓഫ് ജീസസ് പിആര്‍ഒ മാധ്യമങ്ങള്‍ക്ക് നല്കിയ പത്രക്കുറിപ്പിനൊപ്പം ചിത്രവും നല്‍കിയത്.കന്യാസ്ത്രീയെ തിരിച്ചറിയും വിധം പ്രസിദ്ധീകരിച്ചാല്‍ ഉത്തരവാദിത്വമുണ്ടാകില്ലെന്ന മുന്നറിയിപ്പോടെയാണ് കന്യാസ്ത്രീയുടെ ഫോട്ടോ നല്‍കിയത്.
2015 മെയ് 23 ന് ഫ്രാങ്കോ പങ്കെടുത്ത വീട് വെഞ്ചരിപ്പ് ചടങ്ങില്‍ പരാതിക്കാരിയായ കന്യാസ്ത്രീയും പങ്കെടുത്തിരുന്നുവെന്നാണ് ചിത്രം നല്‍കികൊണ്ട് മിഷനറീസ് ഓഫ് ജീസസ് പറയുന്നത്.ഇരുവരും വീട് വെഞ്ചരിപ്പിന് ഒരുമിച്ചിരിക്കുന്നത് കന്യസ്ത്രീയുടെ ആരോപണം തെറ്റാണെന്നതിന്റെ തെളിവാണ്.കന്യാസ്ത്രീ അധികാരികളോട് അനുവാദം വാങ്ങി ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു.അതിനാല്‍ അരോപണം അടിസ്ഥാന രഹിതമാണെന്നും ഗൂഢാലോചനയുടെ ഭാഗമാണെന്നും അവര്‍ ആരോപിച്ചു.
ബലാത്സംഗ കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ പങ്ക് അന്വേഷിക്കാനായി നിയോഗിച്ച കമ്മീഷന്റെ പ്രാഥമിക കണ്ടെത്തല്‍ പ്രസിദ്ധീകരിക്കാനായി നല്കിയ വാര്‍ത്താ കുറിപ്പിലാണ് ചിത്രവും നല്‍കിയത്.