പത്തനംതിട്ട:ശബരീമലയില്‍ യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് പരികര്‍മികള്‍ നടത്തിയ പ്രതിഷേധം ക്ഷേത്രത്തിന് കളങ്കം വരുത്തിയെന്ന് ദേവസ്വം ബോര്‍ഡംഗം കെ പി ശങ്കരദാസ്.തന്ത്രി കണ്ഠരര് രാജീവരുടെ സമീപനത്തോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.സുപ്രിം കോടതി വിധി അനുസരിക്കാന്‍ തന്ത്രിക്കും ബാധ്യതയുണ്ടെന്നും ശങ്കരദാസ് പറഞ്ഞു.
പന്തളം കൊട്ടാരം പറയുന്നത് തന്ത്രി അനുസരിക്കണമെന്നില്ല.തന്ത്രിക്ക് തോന്നുമ്പോള്‍ നടയടച്ച് പോകാനുള്ള സ്ഥലമല്ല ശബരിമല.പൂജയില്‍ മേല്‍ശാന്തിമാരെ സഹായിക്കാന്‍ വേണ്ടിയാണ് പരികര്‍മ്മികളുള്ളത്.അവരുടെ ജോലി സമരം ചെയ്യലല്ല.അതുകൊണ്ടാണ് അവരോട് വിശദീകരണം ചോദിച്ചതെന്നും ശങ്കരദാസ് പറഞ്ഞു.
രഹ്ന ഫാത്തിമ സന്നിധാനത്ത് എത്തിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കരുതുന്നു.ശബരിമലയിലെ സ്ഥിതിവിശേഷം എത്രയും വേഗം സുപ്രീംകോടതിയെ അറിയിക്കുമെന്നും ശങ്കര്‍ദാസ് പറഞ്ഞു.
അതേസമയം നടയടച്ചിടാന്‍ തന്ത്രിക്ക് അവകാശമുണ്ടെന്ന് മാളികപ്പുറം മേല്‍ശാന്തി അനീഷ് നമ്പൂതിരി പറഞ്ഞു.ആചാരം ലംഘിച്ചാല്‍ നടയടക്കുമെന്ന തന്ത്രിയുടെ പ്രസ്താവനയില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.