ഹൈദരാബാദ്: പരിശീലനപ്പറക്കലിനിടെ വ്യോമസേനയുടെ വിമാനം ഹൈദരാബൈദിലെ മേഡ്ച്ചല്‍ ജില്ലയിലെ കീസര ഗ്രാമത്തില്‍ തകര്‍ന്നുവീണു.

രാവിലെ 11.45നായിരുന്നു സംഭവം. പരിശീലനപ്പറക്കലിന്റെ ഭാഗമായി ഹാകിംപെട്ട് വ്യോമസേനാ താവളത്തില്‍നിന്നും പറന്നുയര്‍ന്ന വിമാനം സാങ്കേതിക തകറുമൂലം തകര്‍ന്ന് വീഴുകയായിരുന്നു.

വിമാനം പറത്തിയിരുന്ന പൈലറ്റ് അമാന്‍ പാണ്ഡെ മാത്രമേ അപകട സമയം വിമാനത്തിലുള്ളിലുണ്ടയിരുന്നുള്ളൂ. അദ്ദേഹം പാരച്യൂട്ട് ഉപയോഗിച്ചു വിമാനത്തില്‍നിന്നും ചാടി രക്ഷപ്പെടുകയായിരുന്നുള്ളൂ.