ഹരിയാന:പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ആള്‍ക്കൂട്ട കൊലപാതകം.ഹരിയാനയിലെ പല്‍വാള്‍ ജില്ലയിലെ ബെഹ്റോള ഗ്രാമത്തില്‍ ഈമാസം രണ്ടിനാണ് സംഭവം നടന്നത്.രാത്രിയില്‍ പശുവിനെ മോഷ്ടിക്കാന്‍ എത്തിയെന്നാരോപിച്ച് സംഘം ചേര്‍ന്നു മര്‍ദിക്കുകയായിരുന്നു.കൈയും കാലും കെട്ടിയിട്ടായിരുന്നു ഇയാളെ ആള്‍ക്കൂട്ടം മര്‍ദിച്ചത്.ഇയാള്‍ മരിച്ചുവെന്ന് ഉറപ്പായതോടെ അക്രമം നടത്തിയവര്‍ സ്ഥലംവിട്ടു.
മരിച്ച ആളോടൊപ്പം മറ്റു രണ്ടുപേരുംകൂടിയുണ്ടായിരുന്നു.ഇവരെയും സംഘം ആക്രമിച്ചെങ്കിലും രണ്ടുപേരും ഓടി രക്ഷപ്പെടുകയായിരുന്നു.മരിച്ചയാളെക്കുറിച്ചുളള വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല.ആക്രമണത്തിന് നേതൃത്വം നല്‍കിയ നാലുപേരെ പൊലീസ് തിരിച്ചറിഞ്ഞു. ഒരാളെ കസ്റ്റഡിയില്‍ എടുത്തു.