പാറ്റ്ന: രാജ്യത്ത് പശുവിന്റെ പേരില്‍ വീണ്ടും കൊലപാതകം.
ബീഹാറില്‍ പശുമോഷണം ആരോപിച്ച് മൂന്ന്പേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു.ബനിയപൂരില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. സമീപ ഗ്രാമത്തില്‍ നിന്ന് പശുവുമായി എത്തിയവരെ പശുവിനെ മോഷ്ടിച്ചെന്നാരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിക്കുകയായിരുന്നു.
പോലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നുപേരും മരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.