ന്യൂഡല്‍ഹി:ലോക് സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി നീക്കുപോക്കിന് തയ്യാറായി സിപിഎം.കോണ്‍ഗ്രസുമായി കൈകോര്‍ക്കാന്‍ സിപിഎം കേന്ദ്രകമ്മിറ്റി അനുമതി നല്കി.നീക്കുപോക്കിന് തയ്യാറാണെന്ന് കോണ്‍ഗ്രസ് സിപിഎമ്മിനെ അറിയിച്ചതായും സൂചനയുണ്ട്.
ആറ് സിറ്റിംഗ് സീറ്റുകളില്‍ കോണ്‍ഗ്രസും സിപിഎമ്മും പരസ്പരം മല്‍സരിക്കില്ലെന്നും ധാരണയുണ്ട്.റായ് ഗഞ്ചിലും മുര്‍ഷിദാബാദിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ല.കോണ്‍ഗ്രസിന്റെ നാലു സീറ്റുകളില്‍ സിപിഎമ്മും മല്‍സരിക്കില്ല.ഇതിന് പുറമേ ഒരു സീറ്റില്‍ക്കൂടി നീക്കു പോക്കുണ്ടായേക്കും.മാര്‍ച്ച് 8നു ചേരുന്ന ബംഗാള്‍ ഇടതു മുന്നണി യോഗത്തില്‍ അന്തിമ തീരുമാനം എടുക്കും. ഒറീസ്സയിലെ ബുവനേശ്വറില്‍ കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിക്കും.
ബിജെപിയെ ഒന്നിച്ച് നിന്ന് നേരിടുകയെന്നതാണ്
പരസ്പര സഹകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് സിപിഎം കേന്ദ്രക്കമ്മറ്റി വിലയിരുത്തി. എന്നാല്‍ കേന്ദ്രക്കമ്മറ്റിയില്‍ തീരുമാനം ഏകകണ്ഠമായിരുന്നില്ലെന്നും ഭൂരിപക്ഷാഭിപ്രായം കണക്കിലെടുത്തെന്നുമാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞത്.