ലാഹോര്‍: പാക്കിസ്ഥാനില്‍ ആദ്യം കാണാതാവുകയും പിന്നീട് ചാരവൃത്തി ആരോപിച്ച് പാക്ക് ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ എന്‍ജിനീയറിനെ സഹായിച്ചതിനെ തുടര്‍ന്ന് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ പാക്ക് മാധ്യമപ്രവര്‍ത്തകയെ കണ്ടെത്തി.
ഡെയ്ലി നയ് ഖാബെര്‍, മെട്രോ ന്യൂസ് തുടങ്ങിയ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ചിരുന്ന സീനത്ത് ഷഹ്സാദി (26)നെയാണു മോചിപ്പിച്ചത്. 2015 ഓഗസ്റ്റ് 19നാണ് സീനത്തിനെ കാണാതായത്. പാക്ക് – അഫ്ഗാന് അതിര്‍ത്തിക്കു സമീപത്തുനിന്നാണ് സീനത്ത് ഷഹ്സാദിയെ കണ്ടെത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.
2012 ല്‍ ജോലി അന്വേഷിച്ച് അഫ്ഗാനിസ്താനിലേക്ക് പോയ മകനെ കാണാതാവുകയായിരുന്നുവെന്നാണ് മാതാവ് പറയുന്നത്. യു കെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജാസ് ഉപല്‍ എന്ന സാമൂഹികപ്രവര്‍ത്തകയാണ് ഫൗസിയക്ക് സീനത്തിനെ പരിചയപ്പെടുത്തി കൊടുത്തതും തുടര്‍ന്ന്് ഫൗസിയ ഹമീദ് അന്സാരി്ക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചത്.
പാകിസ്താനിലെ കോഹാട് സ്വദേശിനിയായ പെണ്‍കുട്ടിയുമായി ഹമീദ് പ്രണയത്തിലായെന്നും മറ്റൊരാളുമായുള്ള ആ പെണ്‍കുട്ടിയുടെ വിവാഹം തടയാന്‍ പാകിസ്താനിലേക്ക് പോയെന്നും പിന്നീടാണ് അറിഞ്ഞത്.
ജോലി സ്ഥലത്തുനിന്ന് വീട്ടിലേക്കു ഓട്ടോറിക്ഷയില്‍ പോകുമ്പോഴാണ് ഒരു സംഘമാളുകള്‍ സീനത്തിനെ തട്ടിക്കൊണ്ടുപോയത്. രണ്ടുവര്‍ഷം മുന്‍പ് ഹമീദ് അന്‍സാരിയുടെ മാതാവ് ഫൗസിയയ്ക്കു വേണ്ടി പാക്ക് സുപ്രീം കോടതിയുടെ മനുഷ്യാവകാശ വിഭാഗത്തിനും പെഷാവര്‍ ഹൈക്കോടതിലും പാക്കിസ്ഥാന് സുപ്രീം കോടതിയിലും സീനത്ത് ഷഹ്സാദി അപേക്ഷ നല്‍കിയിരുന്നു. കൂടാതെ പെഷാവര്‍
തുടര്‍ന്നാണ് സീനത്ത് ഷഹ്സാദിനെ കാണാവുന്നത്. മിസിങ് പേഴ്സണ്‍സ് കമ്മിഷന് തലവനും റിട്ട. ജഡ്ജുമായ ജാവേദ് ഇക്ബാല്‍ സീനത്തിനെ കണ്ടെത്തിയ കാര്യം സ്ഥിരീകരിച്ചു.