ന്യൂഡല്‍ഹി:പാചകവാതക വില കൂട്ടി.തുടര്‍ച്ചയായ മൂന്നു മാസം കുറച്ചതിന് ശേഷം ഇപ്പോള്‍ വില കൂട്ടിയത് സാധാരണക്കാര്‍ക്ക് തിരിച്ചടിയായി.സബ്സിഡിയുള്ള പാചകവാതകത്തിന്റെ വില സിലിണ്ടറിന് രണ്ട് രൂപ എട്ട് പൈസയും സബ്സിഡിയില്ലാത്ത സിലിണ്ടറിന് 42.50 രൂപയും കൂടും. 14.2 കിലോ ഗ്രാമിന്റെ സബ്സിഡിയുള്ള പാചകവാതക സിലിണ്ടറിന് ഡല്‍ഹിയില്‍ 495.61 രൂപയായിരിക്കും വില. മുമ്പ് 493.53 രൂപയായിരുന്നു. സബ്സിഡിയില്ലാത്ത സിലിണ്ടറിന് 701.50 രൂപ നല്‍കണം.
അന്താരാഷ്ട്ര വിപണിയിലെ വില ഉയര്‍ന്നതും ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവുമാണ് പാചകവാതകവില വര്‍ധിക്കാന്‍ കാരണമായത്.
