കൊച്ചി: പാചകവാതകത്തിന് വില വീണ്ടും കൂട്ടി. സിലിണ്ടറിന് 94 രൂപയാണ് ഇപ്പോള്‍ വര്‍ധിക്കുന്നത്. വില വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില കുത്തനെ വര്‍ധിപ്പിച്ചുകൊണ്ടുള്ള എണ്ണകമ്പനികളുടെ അറിയിപ്പ് ഇന്ന് പുലര്‍ച്ചെയാണ് പാചകവാതക വിതരണക്കാര്‍ക്ക് ലഭിച്ചത്.

635 രൂപയായിരുന്ന സിലിണ്ടറിന് ഇന്ന് മുതല്‍ 729 രൂപ നല്‍കണം. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 146 രൂപയും കൂടിയിട്ടുണ്ട്. 1143 രൂപയായിരുന്ന സിലിണ്ടറിന് ഇന്ന് മുതല്‍ 1289 രൂപ നല്‍കണം.

എല്ലാ മാസവും ഒന്നാം തീയതി സിലിണ്ടര്‍ വില വര്‍ധിപ്പിക്കുന്ന പതിവ് എണ്ണകമ്പനികള്‍ക്കുണ്ടെങ്കിലും ഇതിന് പ്രത്യേകിച്ച് മാനദണ്ഡങ്ങളില്ല. കുത്തനെയുള്ള വില വര്‍ധനവില്‍ പകച്ചു നില്‍ക്കുകയാണ് വിതരണക്കാരും ഉപഭോക്താക്കളും