രാമേശ്വരം:പാമ്പന്‍ കടല്‍പ്പാലം ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഭീഷണി.ചെന്നെ പൊലീസ് സ്‌റ്റേഷനിലാണ് സന്ദേശമെത്തിയത്. ഇതേത്തുടര്‍ന്ന് രാമേശ്വരമായി ബന്ധിപ്പിക്കുന്ന റോഡിലും റെയില്‍ പാളങ്ങളിലും ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി.വാഹന പരിശോധനയും തുടരുകയാണ്.
ശ്രീലങ്കയില്‍ നടന്ന് സ്‌ഫോടന പരമ്പരകളുടെ പശ്ചാത്തലത്തില്‍ ഭീകരാമ്രണ സാധ്യത രാജ്യം അതീവ ഗൗരവത്തോടെയാണ് കാണുന്നത്.ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് ആക്രമണങ്ങള്‍ നടക്കുമെന്ന ആശങ്കയില്‍ രാമേശ്വരത്തെ രാമനാഥ ക്ഷേത്രമുള്‍പ്പടെയുള്ളവയ്ക്ക് വന്‍ സുരക്ഷ ഏര്‍പ്പെടുത്തി.
ഭീകരര്‍ കടല്‍മാര്‍ഗം ഇന്ത്യയിലേക്ക് കടന്നുവെന്ന രീതിയിലും വാര്‍ത്തകള്‍ പ്രചരിക്കുന്നതുകൊണ്ടുതന്നെ തീരദേശത്തും പരിശോധനകളും സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്.ഇന്നലെ ബംഗലൂരു പോലീസ് സ്‌റ്റേഷനില്‍ ഭീകരാക്രമണ ഭീക്ഷണി സന്ദേശം എത്തിയെങ്കിലും അത് വ്യാജമാണെന്ന് പോലീസ് സ്ഥിരീകരിച്ചു.