തൃശൂര്‍: ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തതില്‍ പ്രതിഷേധിച്ച് നാളെ തൃശൂര്‍ ജില്ലയില്‍ ഹിന്ദു ഐക്യവേദി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ഇന്ന് പുലര്‍ച്ചെയോടെയാണ് മലബാര്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ എത്തി പാര്‍ത്ഥസാരഥി ക്ഷേത്രം ഏറ്റെടുത്തത്.

ഇന്നു പുലര്‍ച്ചെയാണ് ദേവസ്വം ബോര്‍ഡ് ജീവനക്കാരെത്തി ക്ഷേത്രം ഏറ്റെടുത്തത്. പൊലീസ് അകമ്പടിയോടെയാണ് ഏറ്റെടുക്കല്‍ നടന്നത്.

സെപ്റ്റംബറില്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രം ഏറ്റെടുക്കാനുള്ള നടപടികളിലേയ്ക്ക് നീങ്ങിയത് വലിയ സംഘര്‍ഷത്തിലേയ്ക്ക് നയിച്ചിരുന്നു. തുടര്‍ന്ന് ഏറ്റെടുക്കല്‍ നടപടികളില്‍ നിന്ന് ദേവസ്വം ബോര്‍ഡ് പിന്‍വാങ്ങുകയായിരുന്നു.