കോട്ടയം:പാലാ ഉപതെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിയുടെ ഭാര്യ നിഷാ ജോസ് കെ മാണി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് സൂചന.നിഷയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് യൂത്ത് ഫ്രണ്ട് വനിതാ വിഭാഗവും ആവശ്യപ്പെട്ടു. മാണിയുടെ കുടുംബത്തില്‍ നിന്നു തന്നെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്നാണ് കേരള കോണ്‍ഗ്രസില്‍ ജോസ് കെ.മാണിക്കൊപ്പം നില്ക്കുന്നവരുടെ ആവശ്യം.
രാജ്യസഭാംഗത്വം നഷ്ടപ്പെടുത്തി ജോസ് കെ.മാണി സ്ഥാനാര്‍ത്ഥിയാകേണ്ടെന്നാണ് യുഡിഎഫിലെ പൊതു വികാരം. ജോസ് കെ.മാണി സ്ഥാനാര്‍ത്ഥിയാകുമെന്നത് ഇടതുപക്ഷത്തിന്റെ പ്രചാരണം മാത്രമാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ മാധ്യമങ്ങളോട് പ്രതികരിച്ചു.
സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് ഇന്ന് ഉച്ചക്ക് പാലായില്‍ ജോസ് വിഭാഗം നേതാക്കളുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഇതിനുശേഷം സ്ഥാനാര്‍ത്ഥിത്വത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.