കോട്ടയം: പാലായില്‍ മാണി സി കാപ്പന്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി. എന്‍സിപി നേതൃയോഗത്തിലെടുത്ത തീരുമാനം ഇടതുമുന്നണി അംഗീകരിച്ചതോടെയാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.മാണി സി കാപ്പന്‍ ശനിയാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും.സെപ്തംബര്‍ നാലിന് പാലായില്‍ ഇടതുമുന്നണി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
കേരള കോണ്‍ഗ്രസില്‍ ഭിന്നത തുടരുന്ന സാഹചര്യം ഇടതുമുന്നണിക്ക് അനുകൂലമാക്കാമെന്നാണ് നേതാക്കളുടെ കണക്കുകൂട്ടല്‍.കെ.എം മാണിയോട് കഴിഞ്ഞ തവണ 4703 വോട്ടുകള്‍ക്കാണ് മാണി സി കാപ്പന്‍ പരാജയപ്പെട്ടത്.