പാലായിൽ കേരളാ കോൺഗ്രസ്സ് (എം) വർക്കിങ്ങ് ചെയർമാൻ പി ജെ ജോസഫ് സജിവമായി പ്രചാരണത്തിന് ഇറങ്ങില്ല. ജോസ് കെ മാണി വിഭാഗവും പാർട്ടി ഔദ്യോഗിക വിഭാഗവും തമ്മിൽ നിലനിൽക്കുന്ന തർക്കങ്ങൾ തീരുന്നില്ല.പ്രശ്നങ്ങൾ തീരാത്തതിന് കാരണം ജോസ് കെ മാണിയുടെ നിഷേധാത്മക നിലപാടാണ്. മുന്നണിയുടെ നേതൃത്വം വഹിക്കുന്ന കോൺഗ്രസ്സ് നിരവധി തവണ പ്രശ്നപരിഹാരത്തിനായുള്ള ചർച്ചകൾക്ക് മുൻകൈയ്യെടുത്തു എങ്കിലും പ്രത്യേകിച്ച് ഗുണമൊന്നുമുണ്ടായില്ല. സ്വന്തം നിലയ്ക്ക് തന്നെ ജയിക്കാനാകും എന്ന ആത്മവിശ്വാസത്തിലാണ് ജോസ് കെ മാണി വിഭാഗം. ജോസ് ടോമും ജോസ് കെ മാണിയിലാണ് വിശ്വാസമർപ്പിച്ചിരിക്കുന്നത്. പ്രചാരണത്തിന്റെ ഒന്നാം ഘട്ടം കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ ഇരു കേരളാകോൺഗ്രസ്സ് വിഭാഗങ്ങളും ഒരുമിച്ച് പ്രചാരണത്തിനില്ല എന്നും തീരുമാനമായി. എന്നാൽ പാലയിൽ എ കെ ആന്റണി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പി ജെ ജോസഫുമുണ്ടാകും.