കെ എം മാണിയുടെ ഒഴിവിൽ ഉണ്ടായ തിരഞ്ഞെടുപ്പിൽ  യു ഡി എഫിന് പാലായിൽ സ്വതന്ത്ര സ്ഥാനാർഥി .രണ്ടില ചിഹ്നത്തിനായി  ടോം ജോസ് സമർപ്പിച്ച പത്രിക തള്ളിപ്പോയി ,അതോടെ രണ്ടില ചിഹ്നത്തിനും പാർട്ടിക്കും തൽക്കാലം അവകാശി പി ജെ ജോസഫ് തന്നെയെന്ന് തീരുമാനമായി .
ഇന്ന് പാലായിൽ നടന്ന ടോം ജോസിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ  പങ്കെടുക്കാൻ എത്തിയ പി ജെ ജോസഫിനെ കൂക്കുവിളികളോടെയാണ് ജോസ് കെ മാണിയുടെ അനുയായികൾ വരവേറ്റത് .ഇരു നേതാക്കളും തമ്മിൽ ഉള്ള തർക്കം തുടർന്നാൽ അത് എതിർസ്ഥാനാർഥി മാണി സി കാപ്പന് നേട്ടമാകും.എന്നാൽ കെ എം മാണിയുടെ മരണത്തെ തുടർന്ന് നടക്കുന്ന ഈ തിരഞ്ഞെടുപ്പിൽ ആശങ്കപ്പെടാനൊന്നുമില്ല എന്ന ആത്മവിശ്വാസത്തിലാണ് യു ഡി എഫ് ക്യാമ്പ് .