എറണാകുളം :പാലാരിവട്ടം പാലം അഴിമതി കേസിൽ നിലവിലെ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റി .ഡി വൈ എസ പി അശോക് കുമാറിനെയും എ എസ ഐ ഇസ്മായേലിനെയും അന്വേഷണ സംഘത്തിൽ നിന്നും മാറ്റി.
രണ്ടു ഡി വൈ എസ്പിമാരെ അന്വേഷണ സംഘത്തിൽ കൂടുതലായി ഉൾപ്പെടുത്തി .എം കെ മനോജ് ,ശ്യാം കുമാർ എന്നിവരാണ് പുതുതായി അന്വേഷണ സംഘത്തിലെത്തിയത് .ശ്യാം കുമാറായിരിക്കും അന്വേഷണ സംഘത്തിന്റെ പുതിയ തലവൻ .
പുതിയ സാഹചര്യത്തിൽ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞു വരവിൽ കവിഞ്ഞ സ്വത്തു സമ്പാദിച്ചിട്ടുണ്ടോ എന്നതും അന്വേഷിക്കും .എ എസ ഐ ഇസ്മായേൽ പ്രതികൾ എന്ന് സംശയിക്കുന്നവർക്കു അന്വേഷണ വിവരങ്ങൾ ചോർത്തി നൽകി എന്ന് കണ്ടെത്തിയിട്ടുണ്ട്.എ എസ ഐ ഇസ്മായേലിനെ വിജിലൻസ് നിന്നും തന്നെ പുറത്താക്കിയിരിക്കുകയാണ് .