തിരുവനന്തപുരം:പാലാ നിയമസഭാ ഉപതെരഞ്ഞെടുപ്പ് സെപ്തംബര്‍ 23ന് നടക്കും. കെ എം മാണിയുടെ നിര്യാണത്തെ തുടര്‍ന്നാണ് പാലാ നിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.27നാണ് വോട്ടെണ്ണല്‍. ബുധനാഴ്ച(28) മുതല്‍ സെപതംബര്‍ 4വരെ പത്രികകള്‍ സമര്‍പ്പിക്കാം.സെപ്തംബര്‍ 5ന് സൂക്ഷ്മ പരിശോധന. നാമനിര്‍ദ്ദേശ പത്രിക ഏഴുവരെ പിന്‍വലിക്കാം. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.ഛത്തീസ്ഗഡ്, ത്രിപുര, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ മൂന്ന് മണ്ഡലങ്ങള്‍ക്കൊപ്പമാണ് പാലാ ഉപതെരഞ്ഞെടുപ്പ് നടത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിച്ചിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.