ന്യു ഡൽഹി :ഭരണകക്ഷി അംഗങ്ങൾ നടത്തിയ ബഹളത്തിൽ ലോക് സഭ സ്തംഭിച്ചു .ഭരണപക്ഷ അംഗങ്ങൾ ബഹളം വച്ചപ്പോൾ സ്പീക്കർ ഒന്നും മിണ്ടാതിരുന്നു എന്നത് ശ്രദ്ധേയമായി .കോൺഗ്രസിന്റെ മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ നടത്തിയ ഒരു പ്രസ്താവനയെ ചൊല്ലിയായിരുന്നു ബി ജെ പിയുടെ നേതൃത്വത്തിൽ നടത്തിയ ബഹളം.ഇന്ത്യയിൽ ഇപ്പോൾ മെയ്ക്ക് ഇൻ ഇന്ത്യ അല്ല റേപ്പ് ഇൻ ഇന്ത്യ ആണ് നടക്കുന്നതെന്ന് രാഹുൽ വയനാട്ടിൽ പ്രസംഗിച്ചിരുന്നു .ഈ പരാമർശത്തിൽ രാഹുൽ ഖേദം പ്രകടിപ്പിച്ചു മാപ്പുപറയണം എന്നതാണ് ഭരണപക്ഷത്തിന്റെ ആവശ്യം .
എന്നാൽ ഭരണ പക്ഷത്തിന്റെ ഈ നീക്കം പൗരത്വ ഭേദഗതി ബില്ലിനെ ചൊല്ലി ഉണ്ടാകുമായിരുന്ന പ്രതിപക്ഷ ആക്രമണം തടയാൻ വേണ്ടി കരുതിക്കൂട്ടി ആസൂത്രണം ചെയ്തതാണ് എന്നതാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത് .ലോക് സഭയിൽ പ്രതിപക്ഷ നിരയിൽ നിന്നും ഡി എം കെയിലെ കനിമൊഴി രാഹുലിനെ പിന്തുണച്ചു സംസാരിച്ചു . മാപ്പു പറയില്ല എന്ന് രാഹുൽ ഗാന്ധിയും പ്രതികരിച്ചിട്ടുണ്ട്.