ന്യൂഡല്‍ഹി:’പിഎം നരേന്ദ്രമോദി’ ഈ മാസം 24 ന് റിലീസ് ചെയ്യും.തെരഞ്ഞെടുപ്പു കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തിയ സിനിമയുടെ റിലീസ് കോടതി ഉത്തരവിനെത്തുടര്‍ന്നാണ് മാറ്റിവച്ചത്.വോട്ടെടുപ്പിന് മുന്‍പ് ഏപ്രില്‍ 11-ന് ചിത്രം റിലീസ് ചെയ്യാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം പറയുന്ന സിനിമ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന പരാതിയിയിലാണ് സിനിമയ്‌ക്കെതിരെ തെരഞ്ഞെടുപ്പു കമ്മീഷന്‍ നടപടിയെടുത്തത്.
എന്നാല്‍ സിനിമ കാണാതെയാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തിയതെന്നു കാട്ടി നിര്‍മ്മാതാവ് കോടതിയെ സമീപിച്ചു.തുടര്‍ന്ന് കോടതി നിയോഗിച്ച ഉദ്യോഗസ്ഥര്‍ സിനിമ കാണുകയും തെരഞ്ഞെടുപ്പിനു ശേഷം റിലീസ് ചെയ്താല്‍ മതിയെന്ന് റിപ്പോര്‍ട്ട് ചെയ്യുകയുമായിരുന്നു.തുടര്‍ന്ന് കോടതി ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
ബോളിവുഡ് താരം വിവേക് ഒബ്‌റോയിയാണ് നരേന്ദ്രമോദിയായി വേഷമിടുന്നത്. ഒമങ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം 23 ഭാഷകളില്‍ റിലീസ് ചെയ്യും. പ്രധാനമന്ത്രി പദത്തിലെത്തുംവരെയുള്ള മോദിയുടെ ജീവചരിത്രമാണ് സിനിമ തുറന്നുകാട്ടുന്നത്.