പൊതുമേഖല ടെലികോം കമ്പനി ബിഎസ്എന്‍എല്‍ പുതിയ ഓഫറുമായി രംഗത്ത്. പോസ്റ്റ് പെയ്ഡ് മൊബൈല്‍ ഉപയോക്താക്കള്‍ക്ക് 60 ശതമാനം ആനുകൂല്യമാണ് കഴിഞ്ഞ ദിവസം ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചത്. നവംബര്‍ ഒന്നു മുതലാണു പ്രതിമാസ നിശ്ചിത നിരക്കില്‍ 60 ശതമാനം വരെ ആനുകൂല്യം ലഭിക്കുക. 12 മാസത്തേക്കു മുന്‍കൂറായി പണം അടയ്ക്കുന്നവര്‍ക്കു പ്ലാന്‍ 325നു 975 രൂപയും പ്ലാന്‍ 525നു 2205 രൂപയും പ്ലാന്‍ 799 നു 4794 രൂപയും ഇളവു ലഭിക്കും.
പോസ്റ്റ് പെയ്ഡ് പ്ലാനുകളുടെ സൗജന്യ ഡേറ്റാ പരിധിയിലും വര്‍ധന വരുത്തി. ഓരോ പ്ലാനിലും 500 ശതമാനം അധിക ഡേറ്റയാണ് ബിഎസ്എന്‍എല്‍ ഓഫര്‍ ചെയ്യുന്നത്. പ്ലാന്‍ 225 നു മൂന്നു ജിബിയും പ്ലാന്‍ 525 നു 15 ജിബിയും പ്ലാന്‍ 799 ന് 60 ജിബിയും പ്ലാന്‍ 1525നു വേഗപരിമിതികളില്ലാതെയും ഡേറ്റ ലഭിക്കും. നവംബര്‍ മാസത്തില്‍ പുതിയ പോസ്റ്റ് പെയ്ഡ് കണക്ഷന്‍ എടുക്കുന്നവര്‍ക്ക് ആക്ടിവേഷന്‍, സിം ചാര്‍ജുകള്‍ ഒഴിവാക്കിയിട്ടുണ്ടെന്നും ബിഎസ്എന്‍എല്‍ അറിയിച്ചു.