തിരുവനന്തപുരം:പിണറായി വിജയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഗോര്‍ബച്ചേവെന്ന് രമേശ് ചെന്നിത്തല.ഇടതുസര്‍ക്കാരിനെതിരായാണ് ജനം വിധിയെഴുതിയത്.ജനവിധി മാനിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നും ചെന്നിത്തല പ്രതികരിച്ചു.
ബിജെപിക്ക് പറ്റിയ മണ്ണല്ല കേരളമെന്ന് ജനങ്ങള്‍ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്.പ്രതിപക്ഷ ഐക്യം ഉണ്ടായിരുന്നെങ്കില്‍ എന്‍ഡിഎയെ തോല്‍പിക്കാമായിരുന്നു,അതിന് തുരങ്കം വച്ചത് കേരളത്തിലെ സിപിഎം നേതാക്കളാണെന്നും
രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.