കണ്ണൂര്‍:പിണറായി കൂട്ടക്കൊലപാത കേസിലെ പ്രതി സൗമ്യ ജയില്‍ വളപ്പില്‍ തൂങ്ങി മരിച്ച നിലയില്‍.കാമുകനോടൊപ്പം ജീവിക്കാന്‍ വേണ്ടി മാതാപിതാക്കളേയും മക്കളേയും കൊലപ്പെടുത്തിയ കേസിലെ ഏക പ്രതിയാണ് സൗമ്യ.രാവിലെ 10 മണിയോടെ കണ്ണൂര്‍ വനിതാ സബ് ജയിലിലെ കശുമാവിലാണ് സൗമ്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
സൗമ്യയുടെ മാതാപിതാക്കളായ പടന്നക്കര വണ്ണത്താന്‍വീട്ടില്‍ കുഞ്ഞിക്കണ്ണന്‍(76),ഭാര്യ കമല(65), സൗമ്യയുടെ മകള്‍ ഐശ്വര്യ(എട്ട്) എന്നിവരാണ് കൊല്ലപ്പെട്ടത്.ഒരു മകള്‍ നേരത്തേ മരിച്ചെങ്കിലും അത് സ്വാഭാവിക മരണമായിരുന്നെന്ന് കണ്ടെത്തിയിരുന്നു.മാതാപിതാക്കളേയും മകളേയും എലിവിഷം നല്‍കി കൊന്ന ശേഷം ഛര്‍ദി അഭിനയിച്ച് തലശ്ശേരി സഹകരണ ആസ്പത്രിയില്‍ ചികിത്സതേടിയ സൗമ്യയെ പോലീസ് അറസ്റ്റുചെയ്യുകയായിരുന്നു.സൗമ്യം വിഷം കഴിച്ചിരുന്നു.എന്നാല്‍ ആത്മഹ്ത്യ ചെയ്യാനല്ല കൊലപാതകങ്ങളില്‍ തന്റെ നേര്‍ക്ക് സംശയമുണ്ടാവാതിരിക്കാനാണ് സൗമ്യം വിഷം കഴിച്ചതെന്നായിരുന്നു അന്ന് പൊലീസിന്റെ കണ്ടെത്തല്‍.

ഭക്ഷണത്തില്‍ വിഷം കൊടുത്താണ് നാല് പേരെയും കൊലപ്പെടുത്തിയതെന്നാണ് ഒടുവില്‍ സൗമ്യ പോലീസിനോട് സമ്മതിച്ചത്.കുടിവെള്ളത്തിലെ പ്രശ്നമാണെന്ന് ധരിപ്പിച്ച് വെള്ളത്തിന്റെ സാമ്പിള്‍ വരെ പരിശോധനയ്ക്ക് അയച്ച് വിശ്വസിപ്പിക്കാനും അവര്‍ ശ്രമിച്ചിരുന്നു.
സൗമ്യയെ(28) ഏപ്രില്‍ 24-നാണ് പോലീസ് അറസ്റ്റുചെയ്തത്.ഇവരുടെ മൊബൈല്‍ഫോണുകളും മറ്റും വിശദമായി പരിശോധിച്ചപ്പോഴാണ് പോലീസിനു നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചത്.