തിരുവനന്തപുരം:അണക്കെട്ടുകള്‍ തുറക്കുന്നതില്‍ സര്‍ക്കാരിന്റെ വീഴ്ച ചൂണ്ടിക്കാണിക്കുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റ് ആയുധമാക്കുന്നത് വീഴ്ച മറയ്ക്കാനെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.പ്രളയം സര്‍ക്കാര്‍ സൃഷ്ടിയെന്ന നിലപാട് ആവര്‍ത്തിക്കുന്നെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കേരളത്തില്‍ മഴ പെയ്തിട്ടില്ല എന്ന് പറഞ്ഞിട്ടില്ല.ഡാമുകളിലെത്തിയ വെളളം തുറന്നു വിടുന്നതില്‍ തെറ്റുണ്ടായി എന്നാണ് പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വിശദമാക്കി.ഓഗസ്റ്റ് 14 ന് ചെറുതോണി ഡാം തുറന്നു വിടുന്നതിനെ കുറിച്ചിട്ട ഫേസ്ബുക്ക് പോസ്റ്റ് വളച്ചൊടിച്ചു.ഡാം തുറക്കണമെന്നാണ് പോസ്റ്റില്‍ പറഞ്ഞത്.പക്ഷേ ക്രമമായി അന്ന് മുതല്‍ തുറന്ന് വയ്ക്കണമായിരുന്നുവെന്നാണ് പോസ്റ്റില്‍ പരാമര്‍ശിച്ചത്.തലയ്ക്കു മീതെ വെളളം കയറിയ ശേഷമാണ് മുഖ്യമന്ത്രി ഫെയ്‌സ് ബുക്ക് പോസ്റ്റിട്ടത്.റാന്നിയില്‍ രാത്രി ഒരു മണിക്കായിരുന്നു മൈക് അനൗണ്‍സ്‌മെന്റ് നടത്തിയത്.
കേന്ദ്ര ജല കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെയായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.