കണ്ണൂര്‍:ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയത് ക്രൂരവും പൈശാചികവുമായ നടപടിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍.യുവതികളെ ശബരിമല കയറ്റിയതിലൂടെ പിണറായി വിജയന്‍ പരിപൂര്‍ണ്ണ ഫാസിസ്റ്റ് ആയെന്നും ഇതിന് വലിയ വില കൊടുക്കേണ്ടി വരുമെന്നും കെ സുധാകരന്‍ പറഞ്ഞു.
യുവതികള്‍ കള്ളന്‍മാരെപ്പോലെയാണ് ശബരിമലയില്‍ പ്രവേശിച്ചതെന്നും ഇവര്‍ ആക്റ്റിവിസ്റ്റുകളെന്നും സുധാകരന്‍ പറഞ്ഞു.മുഖ്യമന്ത്രിയുടെ അറിവോടെയാണ് യുവതികള്‍ ദര്‍ശനം നടത്തിയത്.പുറത്ത് വരുന്ന ദൃശ്യങ്ങള്‍ യഥാര്‍ത്ഥാണോയെന്ന് സംശയമുണ്ടെന്നും സുധാകരന്‍ പറഞ്ഞു.