കൊച്ചി:ശബരിമല വിഷയത്തില്‍ നല്‍കിയ ഹര്‍ജി തള്ളിയ കോടതി പറഞ്ഞ പിഴയടയ്ക്കില്ലെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍.കോടതിയില്‍ മാപ്പ് പറഞ്ഞതിനെക്കുറിച്ച് അറിയില്ലെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.ഹൈക്കോടതിയ്ക്ക് മുകളില്‍ കോടതിയുണ്ട്.വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും അവര്‍ പറഞ്ഞു.
ശബരിമല വിഷയത്തിലെ പൊലീസ് നടപടിക്കെതിരെ ശോഭ നല്‍കിയ ഹര്‍ജി കോടതി തള്ളിയ കോടതി അവര്‍ക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയിരുന്നു.വിലകുറഞ്ഞ പ്രശസ്തിക്കായി കോടതിയെ ഉപയോഗിക്കരുതെന്നും നടപടി എല്ലാവര്‍ക്കും പാഠമാകണമെന്നും പറഞ്ഞുകൊണ്ടാണ് 25000 രൂപ പിഴയിട്ടത്.തുടര്‍ന്ന് ഹര്‍ജി നല്‍കിയതില്‍ ശോഭയുടെ അഭിഭാഷകന്‍ മാപ്പുപറയുകയും ചെയ്തു.