ദില്ലി:പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം പറയുന്ന ‘പി എം നരേന്ദ്രമോദി’ സിനിമ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നത് വരെ പ്രദര്‍ശിപ്പിക്കാനാവില്ല. ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം സുപ്രീംകോടതി ശരിവെച്ചു. വോട്ടെടുപ്പ് തീരുന്ന മെയ് 19 വരെ ചിത്രം റിലീസ് ചെയ്യാനാകില്ല.
ചിത്രത്തിന്റെ പ്രദര്‍ശനാനുമതി നിഷേധിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തിനെതിരെ ചിത്രത്തിന്റെ അണിയറക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.ഹര്‍ജി പരിശോധിച്ച സുപ്രീം കോടതി സിനിമ കണ്ട് ചട്ടലംഘനമുണ്ടോ എന്ന് പരിശോധിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു.ഇതനുസരിച്ച് സിനിമ കണ്ട ശേഷമുള്ള റിപ്പോര്‍ട്ട് കമ്മീഷന്‍ കോടതിയെ അറിയിച്ചു.സിനിമ രാഷ്ട്രീയപ്രേരിതമാണെന്നും പ്രദര്‍ശനം നീട്ടിവയ്ക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നല്‍കിയ പരാതിയിലാണ് കമ്മീഷന്‍ സിനിമയ്‌ക്കെതിരെ നടപടിയെടുത്തത്.