തിരുവനന്തപുരം:പി.കെ.ശശി എംഎയ്‌ക്കെതിരെയുള്ള ലൈഗീംകാരോപണ പരാതി വനിതാകമ്മീഷന് ലഭിച്ചിട്ടില്ലെന്ന് അധ്യക്ഷ എം സി ജോസഫൈന്‍.പരാതി ലഭിച്ചാല്‍ നടപടിയെടുക്കുമെന്നും ജോസഫൈന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ഒരു വിഷയത്തില്‍ സ്വമേധയാ കേസെടുക്കണമെങ്കില്‍ ഇരയായ പെണ്‍കുട്ടി പൊതുസമൂഹത്തില്‍ ആരോപണമുന്നയിക്കണം.ഇവിടെ പെണ്‍കുട്ടി പാര്‍ട്ടിയില്‍ പരാതി നല്‍കി.സിപിഎമ്മില്‍ നല്‍കിയ പരാതിയില്‍ വനിതാ കമ്മീഷന് കേസെടുക്കാനാവില്ലെന്നും എം.സി.ജോസഫൈന്‍ പറഞ്ഞു.