കൊച്ചി:പിജെ ജോസഫിന് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസില്‍ രാജി.കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി പിഎം ജോര്‍ജ്ജാണ് രാജിവച്ചത്.തോമസ് ചാഴിക്കാടനെ കോട്ടയത്ത് അംഗീകരിക്കാനാവില്ലെന്നും പി.എം.ജോര്‍ജ് പറഞ്ഞു.
രണ്ടു പ്രാവശ്യം നിയമസഭാ തെരഞ്ഞെടുപ്പില്‍ തോല്‍വി നേരിട്ടയാളെ എന്തിനാണ് സ്ഥാനാര്‍ഥിയാക്കിയതെന്ന് പിഎം ജോര്‍ജ് ചോദിക്കുന്നു. കെ.എം.മാണിയുടെ പേരിലുള്ള അഴിമതി കേസും ജോസ് കെ.മാണിയുടെ പേരിലുള്ള സരിത കേസും ഒതുക്കി തീര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും പി എം ജോര്‍ജ് ആരോപിച്ചു.
കോട്ടയം സീറ്റ് ആവശ്യപ്പെട്ട പി ജെ ജോസഫിനെ ഒഴിവാക്കി ഇന്നലെ രാത്രിയോടെയാണ് തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയായി മാണി പ്രഖ്യാപിച്ചത്. പ്രവര്‍ത്തകരുടെ വികാരം കണക്കിലെടുത്താണ് തീരുമാനമെന്നാണ് മാണിയുടെ വിശദീകരണം. എന്നാല്‍ സീറ്റ് നിഷേധിച്ചതില്‍ അമര്‍ഷമുണ്ടെന്നും യുഡിഎഫുമായി ആലോചിച്ച് തുടര്‍നടപടികള്‍ തീരുമാനിക്കുമെന്നും ജോസഫ് പറഞ്ഞു.