മുംബൈ:കന്യാസ്ത്രീയെ അധിക്ഷേപിച്ച പിസി ജോര്‍ജിനെതിരെ നാടിന്റെ നാനാ ഭാഗത്തുനിന്നും പ്രതിഷേധം ഉയരുകയാണ്. ഇന്നലെ ബോളിവുഡ് നടി രവീണാ ടണ്ടന് പിസിയെ വിമര്‍ശിച്ച് രംഗത്തു വന്നതിനു പിന്നാലെ ബോളിവുഡ് നടി സ്വരാ ഭാസ്കറും ട്വിറ്ററിലൂടെ പിസി ജോര്‍ജിനെ വിമര്‍ശിച്ചിരുന്നു.എന്നാല്‍ സ്വര എഴുതിയ കുറിപ്പിനെതിരെ ട്വിറ്ററില്‍ പോസ്റ്റിട്ട സംവിധായകന് വിവേക് അഗ്നിഹോത്രിയുടെ അക്കൗണ്ട് ട്വിറ്റര്‍ ബ്ലോക്ക് ചെയ്തു.നടിയുടെ പരാതിയെ തുടര്‍ന്നാണു നടപടി.നടപടിയെ തുടര്‍ന്നു വിവേക് ട്വീറ്റ് പിന്‍വലിച്ചു.
‘തീര്‍ത്തും ലജ്ജാകരവും അരോചകവും!ഇന്ത്യയിലെ രാഷ്ട്രീയ മത ഇടങ്ങളില്‍ മാലിന്യം നിറഞ്ഞിരിക്കുന്നു’ – പി.സി. ജോര്‍ജിനെതിരെ സ്വരാ ഭാസ്കറിന്റെ കുറിപ്പ് ഇങ്ങനെയായിരുന്നു.ഇതിനെതിരെ വളരെ മോശമായ പരാമര്‍ശവുമായാണ് വിവേക് എത്തിയത്.പരിഹസിച്ചു കൊണ്ടാണു വിവേക് അഗ്നിഹോത്രി രംഗത്തെത്തിയത്.
എന്നാല്‍ മീ ടൂ പ്രോസ്റ്റിറ്റിയൂട്ട് (ഞാനും വേശ്യയാണ്) എന്ന പ്ലക്കാര്ഡെവിടെ എന്നായിരുന്നു അഗ്നിഹോത്രിയുടെ ട്വീറ്റ്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും പലരും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തതോടെ ട്വീറ്റ് ട്വിറ്റര്‍ അധികൃതര്‍ ഇടപെട്ട് പിന്‍വലിക്കുകയും വിവേക് അഗ്നിഹോത്രിയുടെ അക്കൗണ്ട് ബ്ളോക്ക് ചെയ്യുകയുമായിരുന്നു.
സ്ത്രീപക്ഷ നിലപാടുകള്‍ കൊണ്ട് ശ്രദ്ധേയയായ സ്വര ഭാസ്കര്‍ ,മീ ടൂ കാംപയിന്റെ ഭാഗമായി തുറന്നു പറച്ചിലുകള്‍ നടത്തിയിരുന്നു.ഗുസാരിഷ്, തനു വെഡ്സ് മനു തുടങ്ങിയവയാണ് നടി അഭിനയിച്ച പ്രധാന ചിത്രങ്ങള്‍.