തൃശൂര്‍: പീഡനത്തിന് ഇിരയായെന്നാരോപിക്കുന്ന സ്ത്രീയുടെ പേരു വെളിപ്പെടുത്തിയ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറി ജോണ്‍ ഡാനിയേലിന്റെ പരാതി.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 228 എ വകുപ്പു പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട്് സിറ്റി പൊലീസ് കമ്മിഷണര്‍ക്കാണ് പരാതി നല്‍കിയത്.

സോളര്‍ കേസുമായി ബന്ധപ്പെട്ട് ലൈംഗിക പീഡനത്തിന് ഇരയായെന്ന് ആരോപിക്കപ്പെടുന്ന സ്ത്രീയുടെ പേരുവിവരം പത്രസമ്മേളനത്തില്‍ പരസ്യമായി വെളിപ്പെടുത്തി എന്നാണ് ആരോപണം.