തിരുവനന്തപുരം:ഡിവൈഎഫ്ഐ വനിതാനേതാവിന്റെ ലൈംഗിക പീഡനപരാതിയില്‍ പികെ ശശി എംഎല്‍എയ്ക്കെതിരെ നടപടിയുണ്ടാവുമെന്നു സൂചന.യുവതിയുടെ പരാതിയില്‍ കഴമ്പുണ്ടെന്നാണ് പാര്‍ട്ടി അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍.പരാതി ഒതുക്കാന്‍ ശ്രമിച്ചതിന് രണ്ട് ഡിവൈഎഫ് ഐ ജില്ലാ നേതാക്കള്‍ക്കെതിരെയും നടപടിയുണ്ടാവും.തനിക്കെതിരെ ഗൂഡലോചന നടന്നു എന്ന ശശിയുടെ പരാതിയും അന്വേഷിക്കാനും പാര്‍ട്ടിക്ക് ശുപാര്‍ശ ലഭിച്ചിട്ടുണ്ട്.അന്വേഷണകമ്മീഷന് റിപ്പോര്‍ട്ട് നാളെ ചേരുന്ന സിപിഎം സംസ്ഥാനസമിതി ചര്‍ച്ച ചെയ്യും. മന്ത്രി എകെ ബാലനും പികെശ്രീമതിയും അടങ്ങുന്നതാണ് അന്വേഷണകമ്മീഷന്.
ഷൊര്‍ണൂര്‍ എംഎല്‍എയായ പികെ ശശിക്കെതിരെ ഡിവൈഎഫ്ഐ വനിതാ നേതാവ് പാര്‍ട്ടിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ പാര്‍ട്ടി പ്രാദേശികനേതൃത്വം പരാതി ഒതുക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് വൃന്ദാ കാരാട്ടിന് പരാതി നല്കി.എന്നാല്‍ അവിടെയും നടപടിയുണ്ടായില്ല.തുടര്‍ന്ന് യുവതി സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യച്ചൂരിക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് പാര്‍ട്ടി അന്വേഷണം പ്രഖ്യാപിച്ചത്.
ഡിവൈഎഫ്ഐ സമ്മേളനത്തിനിടെ എംഎല്‍എ ലൈംഗികച്ചുവയോടെ സംസാരിക്കുകയും വഴങ്ങിക്കൊടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തെന്ന് പരാതിയിലുണ്ട്.എന്നാല്‍ ആരോപണങ്ങള്‍ തള്ളിക്കൊണ്ട് ധാര്‍ഷ്ട്യത്തോടെയാണ് ശശി വിഷയത്തില്‍ പ്രതികരിച്ചത്.
