തിരുവനന്തപുരം:ക്രിസ്തുവിന്റെ കുരിശുമരണത്തിന്റെയും പീഡാനുഭവത്തിന്റെയും സ്മരണയില്‍ ക്രൈസ്തവര്‍ ഇന്ന് ദു:ഖവെള്ളി ആചരിക്കുമ്പോള്‍ വിശ്വാസികള്‍ക്ക് സന്ദേശവുമായി തിരുവനന്തപുരം ലത്തീന്‍ അതിരൂപത ബിഷപ്പ് സൂസൈപാക്യവും കര്‍ദിനാല്‍ മാര്‍ ക്ലിമ്മിസ് കതോലിക്കാ ബാവയും.കുരിശാണ് നമ്മുടെ ചിഹ്നം. ചിഹ്നങ്ങള്‍ കാണുമ്പോള്‍ ആ പാര്‍ട്ടിയുടെടേയും സ്ഥാനാര്‍ത്ഥികളുടെയും സംഭാവനകളെ കുറിച്ചുമാണ് ഓര്‍മ്മ വരുന്നതെന്നും ബിഷപ്പ്
സുസൈപാക്യം പറഞ്ഞു. ആദര്‍ശ ശുദ്ധിയോടുള്ള തീരുമാനമെടുക്കണമെന്നും അദ്ദേഹം വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു.തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ബിഷപ്പിന്റെ സന്ദേശം.സഭയെ താറടിക്കാനുള്ള ശ്രമം നടക്കുന്നുവെന്നും എന്നാല്‍ സഭയെ ഇല്ലായ്മ ചെയ്യാന്‍ ഒരു ശക്തിക്കും കഴിയില്ലെന്നും സുസൈപാക്യം പറഞ്ഞു.
അശാന്തി സൃഷ്ടിക്കുക പിശാചിന്റെ ജോലിയാണെന്നും മതത്തിന്റെയും സമുദായത്തിന്റെയും പേരില്‍ വേര്‍തിരിവ് സൃഷ്ടിക്കുന്നുവെന്നും കര്‍ദ്ദിനാള്‍ മാര്‍ക്ലീമിസ് കാതോലിക്ക ബാവ തിരുവനന്തപുരത്ത് പറഞ്ഞു.
സംസ്ഥാനത്തെ വിവിധ ക്രൈസ്തവ ദേവാലയങ്ങളില്‍ ഇന്ന് രാവിലെ മുതല്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ തുടങ്ങി.വിവിധ ക്രൈസ്തവ സഭകളുടെ നേതൃത്വത്തില്‍ കുരിശിന്റെ വഴി നടക്കും.മലയാറ്റൂര്‍ മലയിലേക്കും തീര്‍ത്ഥാടകരുടെ പ്രവാഹമാണ്.