തിരുവനന്തപുരം:പരിശീലനം നടത്താതെ കണ്ടക്ടര്‍മാരെ നിയമിക്കുന്നത് പ്രായോഗികമല്ലെന്ന കെഎസ്ആര്‍ടിസിയുടെ വാദം തള്ളി കോടതി.പരിശീലനം ആവശ്യമില്ലെന്നു പറഞ്ഞ കോടതി പിഎസ്സി പട്ടികയില്‍ നിന്നും രണ്ട് ദിവസത്തിനകം കണ്ടക്ടര്‍മാരെ നിയമിക്കണമെന്ന ഇടക്കാല ഉത്തരവും പുറപ്പെടുവിച്ചു.ജീവനക്കാരുടെ ഹര്‍ജി പിന്നീട് കോടതി പരിഗണിക്കും.
3,091 ഉദ്യോഗാര്‍ത്ഥികളെയാണ് നിയമിക്കേണ്ടത്. 250 പേര്‍ക്ക് ഇന്നലെ തന്നെ നിയമന ഉത്തരവ് നല്‍കിയെന്ന് കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചു.എന്നാല്‍ കെഎസ്ആര്‍ടിസിയില്‍ വിശ്വാസമില്ലെന്നായിരുന്നു ഹൈക്കോടതിയുടെ മറുപടി.ഹൈക്കോടതി ഉത്തരവ് കടുത്ത പ്രതിസന്ധിയാണ് ഉണ്ടാക്കുന്നതെന്നും പരിശീലനം നല്‍കാതെ നിയമനം നടത്തുന്നത് പ്രായോഗികമല്ലെന്നും കെഎസ്ആര്‍ടിസി എംഡി ടോമിന് തച്ചങ്കരി പറഞ്ഞു.