ജനപ്രിയ എസ്യുവി സ്കോര്‍പ്പിയോയുടെ പുതിയ മോഡലുമായാണ് മഹീന്ദ്ര ആന്റ് മഹീന്ദ്ര. 2014ല്‍ പുറത്തിറങ്ങിയ മൂന്നാം തലമുറയുടെ കിടിലല്‍ മെയ്ക് ഓവറാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. 9.97 ലക്ഷം രൂപ മുതല്‍ 16.01 ലക്ഷം രൂപ വരെയാണ് പുതിയ സ്കോര്‍പ്പിയോയുടെ എക്സ്ഷോറൂം വില. കൂടുതല്‍ കരുത്തുള്ള എഞ്ചിനുമായി, ഗ്രില്ലിലടക്കം മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ സ്കോര്‍പിയോ ഇറക്കിയിരിക്കുന്നത്. എസ് 3, എസ് 5, എസ് 7, എസ് 11 എന്നിങ്ങനെ നാലു വകഭേദങ്ങളില്‍ പുതിയ സ്കോര്‍പ്പിയോ ലഭ്യമാകും. ജീപ്പിനോട് സാമ്യം തോന്നുന്ന ഗ്രില്ലുകളാണ് വാഹനത്തിന്. കൂടാതെ പുതിയ അഞ്ച് സ്പേക്ക് അലോയി വീല്‍, ഇന്റഗ്രേറ്റഡ് ടേണ്‍ ഇന്‍ഡികേറ്റര്‍, മസ്കുലറായ സൈഡ് പ്ലാസ്റ്റിക്ക് ക്ലാഡിങ് തുടങ്ങിയവയുമുണ്ട്.
എന്ജിന് കാര്യമായ മാറ്റങ്ങളൊന്നുമില്ലെങ്കിലും കരുത്ത് ഏകദേശം 20 ബിഎച്ച്പി കൂടിയിട്ടുണ്ടെന്നാണ് കമ്പനി പറയുന്നത്. അടിസ്ഥാന വകഭേദമായ എസ് 3-യില്‍ 2.5 ലീറ്റര്‍ എന്‍ജിനും ബാക്കി വകഭേദങ്ങളില്‍ 2.2 ലീറ്റര്‍ എന്‍ജിനുമാണ് ഉപയോഗിക്കുന്നത്. വാഹനത്തിന്റെ ഉള്ളിലും നിരവധി മാറ്റങ്ങളുണ്ട്. ആറ് ഇഞ്ച് ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്രൂയിസ് കണ്ട്രോള്, റിയര്‍ പാര്‍ക്കിങ് ക്യാമറ, പാര്‍ക്കിങ് സെന്‍സര്‍, ടയര്‍ പ്രെഷര്‍ മോണിറ്ററിങ്, റെയിന്‍ സെന്‍സറിങ് വൈപ്പറുകള്‍, വോയിസ് അസിസ്റ്റ് തുടങ്ങിയവയാണ് പ്രത്യേകതകള്‍.
2002 ലാണ് ആദ്യത്തെ സ്കോര്‍പ്പിയോ മോഡല്‍ പുറത്തിറങ്ങുന്നത്.
