ശ്രീനഗര്‍:ജമ്മുകാശ്മീര്‍ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ.ഭീകരര്‍ക്കുള്ള പിന്തുണ നിര്‍ത്തലാക്കാന്‍ പാകിസ്ഥാന്‍ തയ്യാറാകണം.ജവാന്മാരുടെ ജീവത്യാഗം വെറുതെയാകില്ലെന്നും ആക്രമണത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. ഭീകരാക്രമണത്തെക്കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണം ആരംഭിച്ചു.
എന്നാല്‍ ആക്രമണത്തിന് പിന്നില്‍ പാകിസ്താനാണെന്ന ഇന്ത്യയുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് പാകിസ്ഥാന്‍ പ്രതികരിച്ചു.പുല്‍വാമയിലെ ഭീകരാക്രമണം ആശങ്കയുളവാക്കുന്നതാണ്,എന്നാല്‍ അന്വേഷണം പോലും നടത്താതെ ഇന്ത്യന്‍ സര്‍ക്കാരും മാധ്യമങ്ങളും പാകിസ്ഥാന് മേല്‍ പഴിചാരുകയാണെന്ന് പാകിസ്ഥാന്‍ ആരോപിക്കുന്നു. കശ്മീരില്‍ ഉണ്ടായ ആക്രമണം ഗുരുതരമായ സംഭവമാണെന്നും പാക് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു.